യാക്കര റെയില്‍വേ ഗേറ്റിനു സമീപം വഴിയരികില്‍ പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

155

പാലക്കാട് • യാക്കര റെയില്‍വേ ഗേറ്റിനു സമീപം വഴിയരികില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 60 വയസു തോന്നിക്കും. രാവിലെ ഒന്‍പതു മണിയോടെ കുറ്റിക്കാട്ടിനു സമീത്തെ വിജനമായ സ്ഥലത്താണു മൃതദേഹം കണ്ടത്. മുഖം വികൃതമായിട്ടില്ലാത്തതിനാല്‍ ആളെ തിരിച്ചറിയാനാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. സ്ഥിരമായി കടത്തിണ്ണയില്‍ കിടക്കുന്നയാളാണെന്നു സംശയിക്കുന്നു. മറ്റെവിടെയോ കത്തിച്ച ശേഷം മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാമെന്നാണു പൊലീസിന്റെ നിഗമനം. സ്ഥലത്ത് കത്തിച്ചതിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY