ക​ഥ​ക​ളി ആ​ചാ​ര്യ​നും ന​ട​നു​മാ​യ കോ​ട്ട​യ്ക്ക​ല്‍ ച​ന്ദ്ര​ശേ​ഖ​ര വാ​ര്യ​ര്‍ അ​ന്ത​രി​ച്ചു.

190

മ​ല​പ്പു​റം: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ക​ഥ​ക​ളി ആ​ചാ​ര്യ​നും ന​ട​നു​മാ​യ കോ​ട്ട​യ്ക്ക​ല്‍ ച​ന്ദ്ര​ശേ​ഖ​ര വാ​ര്യ​ര്‍ (74) അ​ന്ത​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​ക്കാ​ലം കോ​ട്ട​യ്ക്ക​ല്‍ പി.എസ്.വി നാ​ട്യ​സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന​ഗു​രു​വാ​യി​രു​ന്നു. പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം.പാ​ല​ക്കാ​ട് പട്ടാമ്ബി നടുവട്ടം തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി കോട്ടക്കല്‍ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക്നടക്കും.സുശീല ദേവിഭാര്യയും ഡോ. ജ്യോത്സ്‌ന, ജിതേഷ് എന്നിവര്‍ മക്കളും സന്തോഷ് മരുമകനുമാണ്.

NO COMMENTS