ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

212

മൂവാറ്റുപുഴ: ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ നേര്യമംഗലം പാറവിളപുത്തന്‍വീട് കൊച്ചുനാരായണനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.എ. ബേബിയാണ ശിക്ഷ വിധിച്ചത്. 2014 മാര്‍ച്ച്‌ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരക്കുട്ടികളുമായി വീടിന്‍റെ ഇറയത്തിരുന്ന ഭാര്യ വിലാസിനിയെ തലയില്‍ പിക്കാസുകൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയെന്നാണു കേസ്. സംശയം മൂലമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കോതമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി. വിജയകുമാറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.