ഇടുക്കിയില്‍ മൂന്നിനു ഹര്‍ത്താല്‍

232

കട്ടപ്പന: സംസ്കരിച്ച മൃതദേഹം അനുവാദമില്ലാതെ പുറത്തെടുത്ത് അനാദരവ് കാട്ടിയെന്നാരോപിച്ച്‌ ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി ജില്ലാ കമ്മിറ്റി മൂന്നിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നു പാല്‍, പത്രം, വിവാഹം, ആശുപത്രി, പരീക്ഷ എന്നിവ ഒഴിവാക്കിയതായും വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് കെ.കെ സുരേഷ്, ജനറല്‍ സെക്രട്ടറി എം.എസ് സജന്‍ എന്നിവര്‍ അറിയിച്ചു. കോഴിമല പാണംതോട്ടത്തില്‍ തങ്കച്ചന്‍റെ മൃതദേഹമാണ് കഴിഞ്ഞ 17 ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് കട്ടപ്പന നഗരസഭ പൊതുശ്മശാനത്തില്‍ സംസ്കരിച്ചത്.മൃതദേഹം പുറത്തെടുക്കുന്നതു സംബന്ധിച്ച്‌ ബന്ധുക്കളെ വിവരമറിയിച്ചിരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.പൊതുശ്മശാനത്തില്‍ മറവുചെയ്ത മൃതദേഹം തിരികെയെടുത്ത് ആദ്യം അടക്കം ചെയ്ത സ്ഥലത്ത് സംസ്കരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്നോടിയായി നാളെ സംസ്ഥാനത്തെ 10 ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.