ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

204

ശ്രീനഗര്‍• ജമ്മു കശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ടാമനുവേണ്ടി തിരച്ചില്‍ തുടരുന്നു. കൊല്ലപ്പെട്ടയാള്‍ ലഷ്കറെ തയിബ ഭീകരനാണെന്നാണ് സൂചന. ഗണ്ടേര്‍ബാലിലൊരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഹധൂര റേഞ്ച് മേഖല സേന ഒഴിപ്പിച്ചു. സേനയും ഭീകരനും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY