ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു

182

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു. പതി പരിശീലന പറക്കലിനിടയാണ് അപകടം.വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണല്‍ മനീഷ് ഓജ അറിയിച്ചു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് ജാഗ്വാര്‍.സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.