തിരുവനന്തപുരം: നവീകരിച്ച ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിവകുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുരേഷ് എന്നിവര്‍ പങ്കെടുത്തു.മുന്‍ മേയര്‍ അഡ്വ. ചന്ദ്രികയെ ചടങ്ങില്‍ ആദരിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 80 ലക്ഷം രൂപ മുടക്കിയാണ് പാര്‍ക്ക് നവീകരിച്ചത്. നവീകരിച്ച പാര്‍ക്ക് ഓണാഘോഷ പരിപാടികള്‍ക്കും വേദിയാവും.