മോണിക്ക ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ഗോവ പോലീസ് തിരിച്ചറിഞ്ഞതായി സൂചന

167

പനജി: സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ഗോവ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഗോവയിലെ പോര്‍വോറിമിലെ ഒരു എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ക്യാമറയില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരു െദൃശ്യങ്ങള്‍ പതിഞ്ഞതായാണ് സൂചന.
മോണിക്കയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അടുത്താണ് ഈ എ.ടി.എം. മോണിക്കയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ രണ്ട് പേര്‍ പണം പിന്‍വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേ കാര്‍ഡ് ഉപയോഗിച്ച്‌ ബംഗളുരുവില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. ബംഗളുരുവില്‍ നിന്ന് പണം പിന്‍വലിച്ചുവെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കര്‍ണാടകയ്ക്ക് തിരിച്ചിട്ടുണ്ട്.അതേസമയം ശ്വാസം മുട്ടിയാണ് മോണിക്ക മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതിന്‍റെ പാടുണ്ട്. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടില്ല. മോണിക്കയെ പരിചയമുള്ളവര്‍ തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നും സംശയിക്കുന്നു. മോണിക്കയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY