കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍

297

തിരുവനന്തപുരം യുവ നടിക്കെതിരെ ആക്രമണം നടന്ന സംഭവത്തെ രൂക്ഷമായി പ്രതികരിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഒരു സ്ത്രീയ്ക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച്‌ കേള്‍ക്കേണ്ടിവന്നത് നിരാശാജനകമാണ്. ഇത്തരം പ്രവര്‍ത്തികളെ എല്ലാവരും ശക്തമായി അപലപിക്കുക മാത്രമല്ല, മൃഗങ്ങളേക്കാള്‍ മോശമായ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായാ ശിക്ഷ നല്‍കുകയും വേണം.
മനുഷ്യര്‍ എന്ന വിശേഷണം ചേരാത്ത സമാനചിന്താഗതിക്കാരായ മറ്റ് കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാകണം. നമ്മള്‍ മെഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി തുടരുന്നത് നിര്‍ത്തി നിയമം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനിയൊരാള്‍ ഇത്തരമൊരു കുറ്റം ചെയ്യുന്നില്ലെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതെ പോവുന്നില്ലെന്നും ഉറപ്പാക്കുന്ന നിയമം വേണം നടപ്പിലാക്കാന്‍. ഈ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമാണ്. നീതി ഒട്ടും വൈകാതെ തന്നെ നടപ്പിലാവട്ടെ.

NO COMMENTS

LEAVE A REPLY