കൊല്ലത്ത് ബി.ജെ.പി ഹര്‍ത്താലില്‍ പരക്കെ അക്രമം

247

കൊല്ലത്ത് ബി.ജെ.പി ഹര്‍ത്താലിനിടെ പരക്കെ സംഘര്‍ഷം. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ ഹര്‍ത്താലനുകൂലികള്‍ അടിച്ചുതകര്‍ത്തു. പുനലൂരില്‍ രണ്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇന്ന് ജില്ലയിലെ ഒരു ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയില്ല. അതേസമയം ഇന്നലെ മരണപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം സ്വദേശമായ കടയ്ക്കലില്‍ എത്തിച്ച് സംസ്കരിച്ചു. പ്രമുഖ ബി.ജെ.പി നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. കടയ്‌ക്കല്‍ ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിനാണ് ബി.ജെ.പി കടയ്‌ക്കല്‍ മണ്ഡലം ഭാരവാഹിയായ രവീന്ദ്രന് വെട്ടേറ്റത്. ഇന്നലെയാണ് രവീന്ദ്രന്‍ മരിച്ചത്.

NO COMMENTS

LEAVE A REPLY