ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മധുരമൂറുന്ന ഗാനങ്ങളുമായി കലാഭവന്‍ സെബാസ്റ്റ്യന്‍.

181

കൊച്ചി: മലയാളം പോലെ മലയാളിയെ ആകര്‍ഷിച്ചവയാണ് ഹിന്ദുസ്ഥാനി സംഗീതം. ഹിന്ദുസ്ഥാനിയോടുള്ള സ്‌നേഹം മൂത്ത് ഹിന്ദി, ഉറുദു, ബംഗാളി ഭാഷകളില്‍ പ്രാവീണ്യം നേടിയ കലാഭവന്‍ സെബാസ്റ്റ്യനായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക്‌ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍റെ 142-ാമത് ലക്കമാണ് കലാഭവന്‍ സെബാസ്റ്റ്യന്‍റെ ഗാനങ്ങളാല്‍ സമ്പന്നമായത്. ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം മതങ്ങളുടെ സംയുക്ത പ്രാര്‍ത്ഥനയോടെയാണ് സെബാസ്റ്റ്യന്‍ പരിപാടി തുടങ്ങിയത്. പത്തു ഗാനങ്ങള്‍ അവതരിപ്പിച്ചതില്‍ അഞ്ചും ഹിന്ദി ഗാനങ്ങളായിരുന്നു. അതില്‍ ജഗ്ജീത്ത് സിംഗിന്റെ ഗസലും സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. തന്റെ ഇഷ്ട ശാഖയോടുള്ള മമത കാരണം ഹിന്ദുസ്ഥാനി ശൈലിയിലുള്ള മലയാള ഗാനങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.

മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയാണ് രോഗങ്ങളും തരുന്നത്. അതിനാല്‍ പ്രാര്‍ത്ഥനയോടെ ദൈവത്തെ സമീപിച്ചാല്‍ രോഗശാന്തിയുണ്ടാകും. പ്രാര്‍ത്ഥനയോടൊപ്പം തന്നെയാണ് സംഗീതത്തിനും പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ അവതരിപ്പിച്ച ഏറ്റവും വ്യത്യസ്തമായ വേദിയായിരുന്നു ആര്‍ട്‌സ് ആന്‍ഡ് മെഡിസിനെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY