സംസ്ഥാനത്ത് കൊടും ചൂട് – വടകരയിൽ തിരഞ്ഞെടുപ്പ് ചൂട് – പി.ജയരാജനും എല്‍.ഡി.എഫിനും ജയ് വിളിച്ചു കൊണ്ട് വരനും വധുവും

168

വടകര: നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടിലാണ്. ഒരു ഭാഗത്ത് കടുത്ത പ്രചാരണങ്ങളും,​ ചര്‍ച്ചകളും പോസ്റ്ററുകളുമടക്കം നിറയുകയാണ്. ഇതിനിടയില്‍ വ്യത്യസ്തമായിരിക്കയാണ് കല്യാണത്തിനിടെ വരന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ജയ് വിളിച്ചത്. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

കാല്‍നടയായി വധുവുമായി വീട്ടിലേക്ക് മടങ്ങവെയാണ് വരന്റെ മുദ്രാവാക്യം വിളി. സന്ദേശം എന്ന സിനിമയിലെ ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണമെന്ന ഡയലോഗ് ആണ് ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നത്. സഖാവ് പി.ജയരാജനും എല്‍.ഡി.എഫിനും ജയ് വിളിച്ചു കൊണ്ടാണ് വരനും വധുവും സുഹൃത്തുക്കളും മുന്നോട്ടു പോകുന്നത്.

മുദ്രാവാക്യം വിളിച്ച്‌ ഏറ്റവും മുന്നില്‍ വരന്‍, ആവേശത്തോടെ ഏറ്റു വിളിച്ച്‌ കൂട്ടുകാര്‍. വിവാഹദിനത്തില്‍ വരന്‍ ജയ് വിളിക്കുമ്ബോള്‍ വധു മുഖം താഴ്ത്തി നടക്കുകയാണ്. വീഡിയോ കാണാം.

NO COMMENTS