തളിപ്പറന്പ് (കണ്ണൂര്‍): ധര്‍മ്മശാല കെ.എ.പി. ക്യാന്പിലെ എസ്.ഐയുടെ പതിനഞ്ചു വയസുകാരിയായ മകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്.ഐമാരുടെ മക്കള്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കി. ക്യാന്പിലെ ഒരു എസ്.ഐയുടെ പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളും മറ്റൊരു എസ്.ഐയുടെ മകനായ പതിനഞ്ചുകാരനുമാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചു വന്ന സഹോദരനും അറസ്റ്റിലായി.
സമീപത്തെ ക്വാര്‍ട്ടേഴ്സിലെ പെണ്‍കുട്ടി കുളിക്കുന്നത് മൂന്ന് പേരും ഒളിഞ്ഞുനോക്കുകയും ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കെ.എ.പി. കമാണ്ടന്‍റിന് പരാതി നല്‍കിയിരുന്നു. പരാതി സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റക്കാരായ കുട്ടികളും കുടുംബവും താമസിച്ചിരുന്ന രണ്ട് ക്വാര്‍ട്ടേഴ്സും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് െചെല്‍ഡ് െലെനിന് പരാതി നല്‍കുകയായിരുന്നു. െചെല്‍ഡ് െലെനിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറന്പ് പോലീസ് കേസെടുത്തത്. ഒന്നരമാസം മുന്പാണ് കേസിനാസ്പദമായ സംഭവം. തളിപ്പറന്പ് സി.ഐ: കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.ടി ആക്‌ട് പ്രകാരമാണ് കേസ്.