സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി

172

സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോടതി നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് ബംഗളുരു വ്യവസായി എം.കെ കുരുവിള ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചിരുന്നു. അതേ സമയം ഉമ്മന്‍ചാണ്ടിക്ക് ഹാജരാകുന്നതിന് മതിയായ സമയം അനുവദിച്ചതിന് ശേഷമാണ് കോടതി കേസില്‍ വിധി പറഞ്ഞതെന്ന് കുരുവിള തടസവാദം സമര്‍പ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ എം.കെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ 1.60 കോടിയിലധികം രൂപ നല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി.

NO COMMENTS

LEAVE A REPLY