സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ച ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു

227

വെള്ളരിക്കുണ്ടില്‍ നടന്ന മറ്റൊരു പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ച ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ അഞ്ചുവര്‍ഷമായി സഹോദരിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവിനെ കൊന്നക്കാട് ടൗണില്‍നിന്ന് അറസ്റ്റു ചെയ്തു. ബളാല്‍ പഞ്ചായത്തിലെ മാലോത്തിനടുത്താണു സംഭവം. ശല്യം സഹിക്കാനാവാതെ വന്നതോടെയാണു പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചത്.
സുരക്ഷയ്ക്കായി പെണ്‍കുട്ടിയെ പാലക്കാട് കാരക്കുറിശിയിലെ ഒരു സ്ഥാപനത്തിലേക്കു മാറ്റി. ഇവിടെ വെച്ച്‌ കലശലായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് പാലക്കാട്ടെത്തി പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുത്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY