കോണ്‍ഗ്രസ് നേതാവ് എസ്‌എം കൃഷ്ണ പാര്‍ട്ടി വിട്ടു

180

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്‌എം കൃഷ്ണ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് അദ്ദേഹം തന്റെ രാജിക്കത്ത് അയച്ചുകൊടുത്തത്. ഭാവികാര്യങ്ങള്‍ അടുത്ത ദിവസം വ്യക്തമാക്കുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു കൃഷ്ണ. കര്‍ണാടക മുന്മുഖ്യമന്ത്രിയുമായ കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നാണ് സൂചന.
കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അസ്വാരസ്യം നില്‍ക്കുന്നതിനിടെ കര്‍ണാടകത്തിലും സമാന സാഹചര്യം ഉണ്ടാവുന്നത് കോണ്‍ഗ്രസിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. കൃഷ്ണയ്ക്കൊപ്പം കര്‍ണാടകത്തിലെ മറ്റു നേതാക്കള്‍ അണിനിരക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായാണ് 85 കാരനായ എസ്.എം. കൃഷ്ണ രാജിവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY