ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പോ​ലീ​സ്

219

കൊ​ച്ചി : വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ച കേ​സി​ൽ ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​നി​ക്കെ​തി​രെ കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ ല​ക്ഷ്മി നാ​യ​ർ ഹൈ​ക്കോ​ട​തി​യെ സമീപിച്ചിരുന്നു. സംഭവത്തിൽ പോലീസ് കോടതി‍യിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എ​ന്നാ​ൽ ഹ​ർ​ജി​ക്കാ​രി കാ​ന്പ​സി​ൽ ത​ന്നെ​യു​ള്ള വ​സ​തി​യി​ലാ​ണ് താ​മ​സ​മെ​ന്ന​തി​നാ​ൽ അ​വ​ധി ദി​വ​സ​വും കോ​ള​ജി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണം. ഇ​തി​നാ​യി പ​രാ​തി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കി​ട്ടേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

NO COMMENTS

LEAVE A REPLY