മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാർ ഇടപെടും – സുപ്രീം കോടതി.

168

ഡല്‍ഹി: മദ്രസ അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാറി ന്റെ നിയമം സുപ്രീം കോടതി ശരിവെച്ചു. രാജ്യത്തെ സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളി ലും സര്‍ക്കാറിന് നിയന്ത്രണാധികാരമുണ്ടെന്നും കോടതി ഓര്‍മ്മപ്പെടുത്തി.

ഈ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഫണ്ടിങ് ലഭിക്കുന്ന മദ്രസകളിലെ അധ്യാപക നിയമനം പരിശോ ധിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് നേരത്തെ മദ്രസകള്‍ കൊല്‍ക്കത്ത ഹൈക്കോ ടതി സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതി തള്ളി. ഇതിനെതിരേയാണ് മദ്രസകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 2008-ല്‍ നടപ്പാക്കിയ നിയമമാണ് മദ്രസകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ശരിവെച്ചത്. ഇനി മുതല്‍ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന എല്ലാ മദ്രസകളിലേയും അധ്യാ പക നിയമനത്തിന്റെ പൂര്‍ണ ചുമതല സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മീഷനായിരിക്കുമെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

കേസില്‍ വിശദമായി മൂന്നാഴ്ചയോളം വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയും യു. യു ലളിതും അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.ഭരണഘടനയുടെ 30-ാം അനുച്ഛേദപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിന് എതിരാണ് പശ്ചിമ ബംഗാളിന്റെ ഈ നിയമമെന്ന വാദമാണ് മദ്രസകള്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നത്.

NO COMMENTS