ജമ്മുകശ്‍മീരിലേക്ക് പോകുന്ന സര്‍വ്വകക്ഷി സംഘത്തിന്റെ യോഗം ഇന്ന് ദില്ലിയില്‍

168

ജമ്മുകശ്‍മീരിലേക്ക് പോകുന്ന സര്‍വ്വകക്ഷി സംഘത്തിന്റെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. നാളെയാണ് സര്‍വ്വകക്ഷി സംഘം ജമ്മുകശ്‍മീര്‍ സന്ദര്‍ശിക്കുന്നത്. കശ്‍മീരില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗം ആലോചിക്കും. ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും സംഘത്തിലുണ്ട്. വിഘടനവാദി നേതാക്കള്‍ ഇപ്പോഴും കശ്‍മീരില്‍ വീട്ടു തടങ്കലിലാണ്. തിങ്കളാഴ്ച സര്‍വ്വകക്ഷി സംഘം ദില്ലിക്ക് മടങ്ങും. സ്ഥിതി മെച്ചപ്പെടുത്താനുള്ള ചില പ്രഖ്യാപനങ്ങള്‍ സംഘത്തിന്റെ സന്ദര്‍ശനവേളയില്‍ ഉണ്ടാകും. കശ്‍മീരില്‍ തുടര്‍ച്ചയായ 57ആം ദിവസവും ബന്ദുംസംഘര്‍ഷവും തുടരുകയാണ്.