തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഒന്‍പതു വരെ നീട്ടി. ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണു നടപടി. ചൊവ്വാഴ്ചയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാലു കോളജുകള്‍ ഒഴികെ മറ്റു കോളജുകളെല്ലാം സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ നാലു കോളജുകള്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടുണ്ട്.