യൂറോപ്യന്‍ കുടിയേറ്റം തടയാന്‍ ബ്രിട്ടന്‍ കടുത്ത നടപടിക്ക് ; ജോലിയുള്ളവര്‍ക്കു മാത്രം വീസ

323

ലണ്ടന്‍• യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ബ്രിട്ടനിലേക്കു വരാന്‍ വര്‍ക്ക് പെര്‍മിറ്റ് (സ്ഥാപനങ്ങള്‍ നല്‍കുന്ന ജോലി വാഗ്ദാനം) നിര്‍ബന്ധമാക്കുന്ന കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കു ബ്രിട്ടന്‍ തയാറെടുക്കുന്നു. നിലവില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ പഠനശേഷം ഇവിടെത്തന്നെ തുടരുന്ന സാഹചര്യം ഇല്ലാതാക്കാനും പുതിയ സംവിധാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ ചുമതലക്കാരനായ മന്ത്രി ഡേവിഡ് ഡേവിസാണ് ഇന്നലെ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്.യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ ഓസ്ട്രേലിയന്‍ മാതൃകയില്‍ പോയിന്റ് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജി-20 ഉച്ചകോടിക്കിടെ ചൈനയിലെ ഹ്വാങ്ഷുവില്‍ വ്യക്തമാക്കിയിരുന്നു.യൂറോപ്യന്‍ കുടിയേറ്റ നിയന്ത്രണത്തില്‍ പ്രധാനമന്ത്രി മൃദു സമീപനം സ്വീകരിക്കുന്നതായി ഇതു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും പോയിന്റ് സംവിധാനത്തേക്കാള്‍ കൂടുതല്‍ ശക്തമായ നടപടികളാണ് അവര്‍ ലക്ഷ്യമിട്ടതെന്നു പിന്നീടുള്ള വിശദീകരണത്തില്‍ വ്യക്തമായി.

NO COMMENTS

LEAVE A REPLY