ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാം ; മുഖ്യമന്ത്രി

32

തിരുവനന്തപുരം : ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ടെന്നും കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ആരുടെയും വഴി തടയുന്ന സാഹചര്യ മുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുക്കില്ല.സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS