അടൂർ പ്രകാശ് നാമനിർദേശ പട്ടിക സമർപ്പിച്ചു 

145

ആറ്റിങ്ങൽ: ഏപ്രിൽ 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായ അടൂർപ്രകാശ് ഇന്ന് നാമനിർദേശപത്രിക കളക്ടർക്ക്  മുൻപാകെ സമർപ്പിച്ചു. കഴിഞ്ഞ  അഞ്ച് തവണ തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ പ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു അടൂർപ്രകാശ്.

സംസ്ഥാനത്തിന്റെ അവസ്ഥ സാമ്പത്തിക മുരടിപ്പും ക്രമസമാധാന തകർച്ചയും. രാജ്യത്താകട്ടെ അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നിഴലിലാണെന്നു അടൂർ പ്രകാശ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് എല്ലാം മനുഷ്യസ്നേഹികളുടെയും ആവശ്യമാണ്.  ഈ ആഗ്രഹം നിറവേറ്റാൻ രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS