കാശ്മീരില്‍ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു;ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍

176

ശ്രീനഗര്‍: കാശ്മീരില്‍ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിലാണ് മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്. മാച്ചില്‍ മേഖലയിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികന്റെ മൃതദേഹം വികൃതമാക്കിയത് കാര്യങ്ങള്‍ ഗുരുതരമാക്കുന്നുണ്ട്. കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. സംഭവം ഗുരുതരമാണെന്നും ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നല്‍കുമെന്നും കരസേനാ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ സൈനികര്‍ തന്നെയാണ് ഇന്ത്യന്‍ ജവാന്റെ മൃതദേഹം വികൃതമാക്കിയതെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY