മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നാ​ണ് ന​സീ​റി​നെ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് മ​ക​ന്‍ ഷാ​ന​വാ​സ്

224

തി​രു​വ​ന​ന്ത​പു​രം:മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നാ​ണ് ന​സീ​റി​നെ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്നും ഇ​തി​ന് ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡ് അ​ട​ക്ക​മു​ള്ള പി​ന്തു​ണ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​യാ​ണു ന​ട​ന്‍ പ്രേം ​ന​സീ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​തെ​ന്നും ഷാ​ന​വാ​സ് പ​റ​യു​ന്നു.മ​റ്റൊ​രു സം​ഘം ന​സീ​റി​നെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​രു​ണാ​ക​ര​ന്‍റെ ഇ​ട​പെ​ട​ല്‍ വ​രു​ന്ന​ത്.ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഷാ​ന​വാ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

സ്വ​ന്ത​മാ​യി ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഉ​ണ്ടാ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ സാമ്പത്തിക പി​ന്തു​ണ അ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്തു. നോ​ക്ക​ട്ടെ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് അ​വ​രി​ല്‍​നി​ന്നു ന​യ​പ​ര​മാ​യി ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു അ​ച്ഛ​ന്‍ ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​രു​ണാ​ക​ര​ന്‍ ഇ​ന്ദി​രാ ഗാ​ന്ധി​യെ നി​ര്‍​ബ​ന്ധി​ച്ച്‌ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ക്കു​ന്ന​ത്. ചി​റ​യി​ന്‍​കീ​ഴ് ഉ​ള്‍​പ്പെ​ടെ ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍ മ​ത്സ​ര​ത്തി​നി​ല്ലെ​ന്നും പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​യി​ല്‍ ന​സീ​ര്‍ വി​ഷ​യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷാ​ന​വാ​സ് പ​റ​യു​ന്നു.രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ക്കാ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡ് ന​ട​ത്തി​യെ​ന്നും കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ കോ​ണ്‍​ഗ്ര​സി​നോ​ട് അ​നു​ഭാ​വ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നു ന​സീ​ര്‍ എ​ന്നും മ​ക​ന്‍ പ​റ​യു​ന്നു.

NO COMMENTS