മുന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. എം ജി കെ മേനോന്‍ അന്തരിച്ചു

176

തിരുവനന്തപുരം: മുന്‍ കേന്ദ്ര സഹമന്ത്രിയും ഐഎസ്‌ആര്‍ഒ ചെയര്‍മാനുമായിരുന്ന പ്രൊഫ. എംജികെ മോനോന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വി പി സിംഗ് മന്ത്രി സഭയിലെ വിദ്യാഭ്യാസ, സാങ്കേതിക വകുപ്പ് സഹമന്ത്രയായിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ആസൂത്രണ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭൗതിക ശാസ്ത്രജ്ഞനയായിരുന്ന അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് സിഎസ് ഐആര്‍ എന്നിവടങ്ങളില്‍ ഡയറക്ടര്‍ പദവികള്‍ വഹിച്ചു. പത്മശ്രീ, പദ്മഭൂഷന്‍, പദ്മ വിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.