കശ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു കശ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു

171

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്. ബന്ദിപ്പോര ജില്ലയിലെ ഹാജിനിൽ തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു. വെടിയുണ്ടകളും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ഇതേ മേഖലയിൽ ഒരു തീവ്രവാദിയേയും കഴിഞ്ഞദിവസം അനന്ത്നാഗിൽ മൂന്ന് തീവ്രവാദികളേയും സൈന്യം വധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY