നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നു കാനം രാജേന്ദ്രന്‍

194

കണ്ണൂര്‍• കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സിപിഐ നേതാവ് കെ.വി.മൂസാന്‍കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണകൂടം സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ ഉപയോഗിക്കരുത്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനം. തീവ്രവാദം ക്രസമാധാന പ്രശ്നമല്ല. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു പകരം ഉന്മൂലനം ചെയ്യുന്നതു ശരിയല്ല. – കാനം രാജേന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY