കര്‍’നാടകം -വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി

120

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍. വിശ്വാസ പ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം വ്യക്തമാക്കി.

വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നീണ്ടതോടെ ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വൈകീട്ടോടെ ഗവര്‍ണറെ സമിപിക്കുകയായിരുന്നു. ചര്‍ച്ച നീട്ടാതെ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ഇതോടെ

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയക്കുതയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച്‌ പാട്ടീല്‍ തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല

എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ നേരത്തേ തന്നെ തള്ളിയിരുന്നു. ഇതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ ബിജെപി നേതാക്കള്‍ വ്യാഴാഴ്ച സഭ വിട്ട് വരാന്‍ തയ്യാറായില്ല.നേതാക്കള്‍ എല്ലാവരും രാത്രിയില്‍ വിധാന്‍ സൗധയില്‍ തന്നെയായിരുന്നു കിടന്നുറങ്ങിയത്. പരാജയം ഉറപ്പുള്ളതിനാലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുന്നത് എന്നാണ് ബിജെപി കുറ്റപ്പെടുത്തി.

NO COMMENTS