കുറഞ്ഞ നിരക്കിൽ തൊഴിലധിഷ്ഠിത പരിശീലനം

17

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള, എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പരിശീലനം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ് ഉറപ്പ് നൽകുന്നു.

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിലേക്കും, ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. എസ്.സി., എസ്.ടി., ബി.പി.എൽ., മത്സ്യബന്ധനം, ട്രാൻസ്ജെൻഡർ, ഒറ്റ രക്ഷകർത്താവുള്ള കുട്ടികൾ എന്നീ വിഭാഗത്തിൽ പ്പെടുന്നവർക്ക് സ്കോളർഷിപ്പിലൂടെ കോഴ്സ് പൂർത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15. വിശദവിവരങ്ങൾക്ക്: 0471 – 2365445, 9496015002, www.reach.org.in.

NO COMMENTS

LEAVE A REPLY