സൈനിക നടപടിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ്

206

ന്യുഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ്. സൈനിക നടപടിയെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. ഇത സംബന്ധിച്ച്‌ സര്‍ക്കാര്‍ നടപടിയെ പുര്‍ണമായി പിന്തുണയ്ക്കുന്നു. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും പരാജപ്പെടുത്തുന്നതിനുള്ള നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സൈനിക നടപടി എന്നും സോണിയ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയ്ക്കെതിരായി നടക്കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് ഉത്തരവാദിത്വമുണ്ട്. തങ്ങളുടെ മണ്ണില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീഷിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രസ്താവനയില്‍ പറഞ്ഞു.സൈനിക നടപടിയെ കോണ്‍ഗ്രസ് അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ നടപടിയെ പൂര്‍ണമായും പിന്തുണയ്ക്കുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും സൈനിക നടപടിയെ അഭിനന്ദിച്ചു.ബുധനാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനിലെ തീവ്രവാദി ക്യാന്പുകള്‍ ആക്രമിച്ചത്. ഇന്ത്യയുടെ ഉന്നത സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.