ഒക്ടോബര്‍ 13ലെ യുഡിഎഫ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റി

158

മലപ്പുറം: ഒക്ടോബര്‍ 13ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 16ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തിയതി മാറ്റം അറിയിച്ചത്. ഫിഫ അണ്ടര്‍ 17 മത്സരങ്ങള്‍ നടക്കുന്നതു പരിഗണിച്ചാണ് നടപടി. 13ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടപടിയെ കായികമന്ത്രി ഉള്‍പ്പെടെ വിമര്‍ശിച്ചതിനു പിന്നാലെയാണ് യുഡിഎഫ് നടപടി. ജിഎസ്ടി, പെട്രോളിയം വിലവര്‍ധവന് എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

NO COMMENTS