കെ.എം ഏബ്രഹാമിനെതിരെ വിജിലന്‍സ് ത്വരിത പരിശോധന

274

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഐ.എച്ച്‌.ആര്‍.ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം. കെ.എം ഏബ്രഹാമിന് പുറമെ മറ്റ് അഞ്ച് പേര്‍ക്കെതിരെയും അന്വേഷണം നടക്കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഐ.എച്ച്‌.ആര്‍.ഡി ഡയറക്ടറായി ഡോ. സുരേഷ് കുമാറിനെ നിയമിച്ചതാണ് കേസിന് ആധാരം. മതിയായ യോഗ്യതയില്ലാതെ സുരേഷ് കുമാറിനെ നിയമിച്ചെന്നാണ് ആരോപണം. യോഗ്യയില്ലാത്ത ആളെ നിയമിച്ചതിന് സെലക്ഷന്‍ പാനലില്‍ അംഗങ്ങളായിരുന്ന മറ്റ് അഞ്ച് പേരും അന്വേഷണം നേരിടുന്നു.

NO COMMENTS

LEAVE A REPLY