മഹിളാകോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും

186

സൗമ്യക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിനെതിരേയും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയതക്കെതിരേയും മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ(വെള്ളിയാഴ്ച-23.0.2016) രാവിലെ 11 മണിക്ക്് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ അറിയിച്ചു.രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ എത്തുമ്പോള്‍ ധര്‍ണ്ണ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.കോണ്‍ഗ്രസ്- മഹിളാ കോണ്‍ഗ്രസ് പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും ജനപങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്നും ബിന്ദുകൃഷ്ണ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY