ഇടുക്കി വെള്ളത്തൂവല്‍ പവര്‍ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച

193

ഇടുക്കി : ഇടുക്കി വെള്ളത്തൂവല്‍ പവര്‍ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച. സേഫ്റ്റി വാല്‍വ് ഉള്‍പ്പെട്ട ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. സ്ഥലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.ഇന്ന് രാവിലെയാണ് സര്‍ജ് ടാങ്കിലെ ചോര്‍ച്ച നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.ചെങ്കുളം അണക്കെട്ടില്‍ നിന്നുള്ള സര്‍ജ് ടാങ്കാണ് ഇത്.2007 ല്‍ പന്നിയാര്‍ പവര്‍ഹൗസില്‍ സേഫ്റ്റി വാല്‍വ് തകര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അറ്റകുറ്റപ്പണിയുടെ അഭാവമാണ് ചോര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY