ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ; മലയാളികള്‍ക്ക് ‘അവധിപ്പാച്ചില്‍’

157

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി തുടങ്ങും. 15 കോടി തൊഴിലാളികള്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കും.കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി തുടങ്ങും. 15 കോടി തൊഴിലാളികള്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, കുറഞ്ഞ മാസവേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ സമരം. ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി തുടങ്ങിയ പ്രമുഖ യൂണിയനുകളെല്ലാം സമരരംഗത്ത് ഉണ്ട്. വാഹനങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ അടഞ്ഞ് കിടക്കും. പത്രം, പാല്‍, ആശുപത്രി, അഗ്‌നിശമന സേന എന്നീ അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. 10 സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബന്ദായി മാറിയേക്കും. അതേസമയം തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഭാഗികമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ബി എം എസ് ഉള്‍പ്പടെയുള്ള യൂണിയനുകള്‍ കഴിഞ്ഞ ദിവസം പണിമുടക്കില്‍നിന്ന് പിന്‍മാറിയിരുന്നു.