ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

204

തൊടുപുഴ: ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. വണ്ടമറ്റം സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. അര്‍ജുന്‍റെ തലയ്ക്ക് പ്ലസ് ടു വിദ്യാര്‍ഥിയാണ് ബിയര്‍കുപ്പികൊണ്ട് അടിച്ചത്. ചൊവ്വാഴ്ച രാത്രി ഐരാമ്ബിള്ളിയിലാണ് സംഭവം . പ്ലസ്ടുക്കാരന്‍റെ സഹോദരിയും പരിക്കേറ്റ അര്‍ജുനനും ഒരേ കോളജിലാണ് പഠിക്കുന്നത്. അടുപ്പം ചോദ്യം ചെയ്തതിലൂടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നാട്ടുകാര്‍ അര്‍ജുനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയുടെ പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ അര്‍ജുന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അക്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY