കൊച്ചി • പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കി. 195 സാക്ഷികളുടെ പട്ടികയും 125 രേഖകളും, ആയുധം അടക്കം 75 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ ഹാജരാകും.