മലയാളികള്‍ ഉത്രാടപാച്ചിലില്‍

243

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടേയും പ്രതീകമായ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ ഇന്ന് ഉത്രാടപാച്ചിലില്‍. ഓണത്തിന്‍റെ അവസാന വട്ട ഒരുക്കത്തിലാണ് ആളുകള്‍. വിഷവിമുക്തമായ ജൈവ പച്ചക്കറി കേന്ദ്രങ്ങളിലും ഫോര്‍ട്ടികോര്‍പ്പ്് കേന്ദ്രങ്ങളിലും ഓണത്തിരക്ക് കാണാം. പൂരാടദിവസമായ ഇന്നലെ റെക്കോര്‍ഡ് തിരക്കായിരുന്നു രേഖപ്പെടുത്തിയത്.സമൃദ്ധമായി മലയാളികള്‍ പണ്ട് കണ്ടിരുന്ന പലതിനും തീ വിലകൊടുത്തു വാങ്ങേണ്ട ഗതിയിലാണുള്ളത്. സദ്യക്ക് അവിഭാജ്യമായ ഉപ്പേരി മുതല്‍ മുറ്റത്തിടുന്ന പൂക്കളം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ മലയാളികള്‍ക്കൊപ്പം അയല്‍ സംസ്ഥാനങ്ങളും ഓണം ആഘോഷിക്കുന്നു. പാച്ചിലിനായി വാഹനങ്ങളില്‍ എത്തുന്നതിനാല്‍ റോഡുകളില്‍ ഗതാഗതകുരുക്കും രൂപപ്പെടുവാന്‍ സാധ്യതയുണ്ട്.തെരുവോരത്തുള്ള പൂകച്ചവടങ്ങളും പായസക്കച്ചവടങ്ങളും ഓണം സ്പെഷ്യല്‍ മേളകളും ഇന്ന് പൊടിപൊടിക്കും. ചെറിയമഴയുണ്ടെങ്കിലും മലയാളികള്‍ ഓണം മാറ്റി വയ്ക്കാത്തതിനാല്‍ വ്യാപരികളെല്ലാം നല്ല പ്രതീക്ഷയിലാണ്.കളിയും ചിരിയുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്പോള്‍ കാവേരി പ്രശ്നം കൊണ്ട് ബാംഗ്ലൂരില്‍ നിന്നും എത്തുന്ന മലയാളികള്‍ അടക്കമുള്ള ആശങ്കയുണര്‍ത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനാല്‍ നാട്ടിലെത്തുവാന്‍ ഭയപ്പെടുകയാണ് മലയാളികള്‍. മലയാളികള്‍ക്കൊപ്പം ലക്ഷക്കണക്കിന് മറുനാടന്‍ മലയാളികള്‍ ഗൃഹാതുരതയോടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി കഴിയുന്നു. ജോലിത്തിരക്കില്‍പെട്ട് ഓണം ഓരു സാധാരണദിനം മാത്രമാകുന്നവരും കുറവല്ല.

NO COMMENTS

LEAVE A REPLY