ജിഷ വധം: കുറ്റപത്രം നാളെ

194

കൊച്ചി: പെരുന്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സൗമ്യ വധക്കേസില്‍ നിര്‍ണായക സുപ്രീം കോടതി വിധിയില്‍ അന്വേഷണസംഘം ആശങ്കയില്‍.
ഇരുകേസുകളിലും ശാസ്ത്രീയതെളിവുകളും സാഹചര്യതെളിവുകളുമാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നിരത്തുന്നത്. മാനഭംഗശ്രമത്തിനിടയിലെ കൊലപാതകമാണ് സൗമ്യയുടേതും ജിഷയുടേതും. ഇരു കേസിലെയും പ്രതികള്‍ ഇതര സംസ്ഥാനക്കാര്‍.ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുളള ശ്രമം ചെറുത്തപ്പോഴാണു സൗമ്യയും ജിഷയും മരണത്തിനിരയായത്. ഈ മല്‍പിടിത്തത്തിനിടയില്‍ കിട്ടിയ തെളിവുകളാണ് ഇരുകേസുകളിലും പോലീസിന്‍റെ തുറുപ്പുചീട്ട്സാന്പിള്‍ ഷൊര്‍ണൂര്‍ പാസഞ്ചറിന്‍റെ കന്പാര്‍ട്ടുമെന്‍റില്‍നിന്നും സൗമ്യയുടെ ശരീരത്തില്‍നിന്നും വേര്‍തിരിച്ചെടുത്തിരുന്നു. ജിഷ വധക്കേസില്‍ അമീറിന്‍റെ ഡി.എന്‍.എ സാന്പിളുകള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍നിന്നും വീട്ടില്‍നിന്നുമാണ് ലഭിച്ചത്. പ്രതികളുടെ ശരീര കോശങ്ങള്‍ ജിഷയുടെയും സൗമ്യയുടേയും നഖത്തിനടിയില്‍ ഉണ്ടായിരുന്നു. സാഹചര്യതെളിവുകളും ഇരുപ്രതികള്‍ക്കും സമാനമാണ്.
കൃത്യത്തിന് ദൃക്സാക്ഷികളില്ല എന്നതാണ് ജിഷ വധക്കേസിലും പ്രോസിക്യൂഷനെ വേവലാതിപ്പെടുത്തുന്നത്. ജിഷ വധക്കേസില്‍ വീടിനുളളില്‍ കണ്ട അജ്ഞാതനായ വ്യക്തിയുടെ വിരലടയാളം പോലും പ്രോസിക്യൂഷന് തിരിച്ചടിയാകുന്നത് ഈ ഘട്ടത്തിലാണ്. ജിഷ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. ലൈംഗിക വൈകൃത സ്വഭാവമുളള പ്രതി ജിഷയെ മാനഭംഗപ്പെടുത്താനുളള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
അമീറിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്‍റെ നീക്കം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി ജിഷയെ മുന്പേതന്നെ ശ്രദ്ധിച്ചിരുന്നു. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീട്ടിലേക്ക് ചെന്നു. ഈ സമയം ജിഷ ചെരുപ്പെടുത്ത് അടിക്കുമെന്ന് ആംഗ്യം കാണിച്ചു. ക്രുദ്ധനായ പ്രതി ആദ്യം തിരിഞ്ഞുനടന്നശേഷം പിന്നീട് തിരികെ ചെന്ന് വീടിനുളളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ആദ്യം കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പ്പിടിത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെളളം ചോദിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചു. കുറച്ചുസമയം കൂടി മുറിയില്‍ നിന്നശേഷം ജിഷ മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താനുപയോഗിച്ച കത്തി വീടിന്‍റെ പിന്നാന്പുറത്തേക്കെറിഞ്ഞു. തിരിച്ചിറങ്ങുന്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പതിഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്.

NO COMMENTS

LEAVE A REPLY