കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തില്‍ തൃപ്തിയില്ല ; മുല്ലപ്പള്ളി രാമചന്ദ്രന്‍

245
Hop in for a free ride with

കാസര്‍കോട്: വാളെടുത്തവന്‍ വാളാല്‍ എന്ന ആപ്തവാക്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 29 കൊലപാതകങ്ങള്‍ നടത്തിയതാണ് സര്‍ക്കാരിന്റെ നേട്ടം.യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലായിട്ടില്ല. കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ടെന്ന പ്രസ്താവന ഞെട്ടിക്കുന്നതാണ്. എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. കേസ് നടത്താന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എംഎല്‍എ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎല്‍എയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു.
കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയെന്നും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും തടഞ്ഞെന്നാണ് ആരോപണം. വാഹനമുടമയായ സജി ജോര്‍ജിനെ കസ്റ്റഡിയിലെടുക്കാനും സമ്മതിച്ചില്ലെന്നും ശരതിന്‍റെ അച്ഛന്‍ സത്യനാരായണന്‍ ആരോപിച്ചിരുന്നു.

കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എംഎല്‍എ കൊലവിളിനടത്തിയതായി സത്യനാരായണന്‍ പറഞ്ഞു. എംഎല്‍എയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്.

NO COMMENTS