ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച്‌ എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ചു

196

തൃപ്പൂണിത്തുറ: ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച്‌ ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവ് മരിച്ചു. മുളന്തുരുത്തി പെരുന്പിള്ളി മലയില്‍ വീട്ടില്‍ ബെന്നി ജോണിന്‍റെ മകന്‍ തോമസ് ജോണ്‍(അപ്പു-21) ആണ് മരിച്ചത്.
തിരുവോണനാളില്‍ രാത്രി 8.30ന് നടക്കാവ്-മുളന്തുരുത്തി റോഡിലായിരുന്നു അപകടം. മുളന്തുരുത്തിയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ഭാഗത്തുനിന്നു വരികയായിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേര്‍ന്ന് തോമസ് ജോണിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബുള്ളറ്റിന് പിന്നിലിരുന്ന സുഹൃത്ത് പെരുന്പിള്ളി സ്വദേശി കുന്നേല്‍ വീട്ടില്‍ ജോയ്സ് ജോണിനെ ഗുരുതര നിലയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓട്ടോറിക്ഷാ ഡ്രൈവര്‍ മുളന്തുരുത്തി സ്വദേശി രാധാകൃഷ്ണനെ(53) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട് ഡിണ്ടുഗല്‍ ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥിയാണ് മരിച്ച തോമസ് ജോണ്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ബുള്ളറ്റില്‍ പെട്രോള്‍ അടിക്കാന്‍ വേണ്ടി നടക്കാവിലേക്കു വരികയായിരുന്നു ഇരുവരും. കാര്‍ത്തികപ്പള്ളി വെലിത്ത് പഴാക്കത്തറയില്‍ സുമയാണ് തോമസ് ജോണിന്‍റെ മാതാവ്. സഹോദരി അമ്മു എലിസബത്ത്.

NO COMMENTS

LEAVE A REPLY