ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആസ്പത്രി അധികൃതര്‍

203

ചെന്നൈ: അസുഖബാധിതയായി ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആസ്പത്രി അധികൃതര്‍. ജയലളിതയുടെ അസുഖം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരിക്കുന്നത്.ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പൂര്‍ണ സുഖപ്രാപ്തിയ്ക്കായി ഏതാനും ദിവസം കൂടി ആസ്പത്രിയില്‍ തുടരാന്‍ ജയലളിതയോട് നിര്‍ദേശിച്ചതായും അപ്പോളോ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.അസുഖത്തെ തുടര്‍ന്ന് ജയലളിതയെ സപ്തംബര്‍ 22നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ നില ഗുരുതരമാണെന്നും ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നതും ഉള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.