അമേരിക്കയില്‍ നൈറ്റ് ക്ലബില്‍ തീപിടുത്തം: ഒന്‍പത്‌ പേര്‍ മരിച്ചു

231

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ഒന്‍പത്‌ പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിശാപാര്‍ട്ടി നടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചതോടെ ആളുകള്‍ കെട്ടിടത്തിന് പുറത്തേക്ക് കടക്കാം തിക്കുംതിരക്കും കൂട്ടിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി. നൂറോളം പേര്‍ സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാര്‍ട്ടി നടത്തിയതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോ കഴിഞ്ഞാല്‍ പ്രധാനപ്പെട്ട നഗരമാണ് ഓക്ലാന്റ്.

NO COMMENTS

LEAVE A REPLY