ന്യൂഡല്‍ഹി : ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ ഫലമാണ് ഏവരും ഉറ്റു നോക്കുന്നത്. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ഗുജറാത്തില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ആറു സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്ബോള്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡു ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ഫലസൂചനകളാണ് പുറത്തുവരുന്നത്.