വാഹനത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി

181

കൊല്‍ക്കത്ത: ഓടുന്ന വാഹനത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ദക്ഷിണ കൊല്‍ക്കത്തയിലെ ഗരിയാഹട്ടില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ചോക്കലേറ്റ് വാങ്ങിനല്‍കാമെന്നു വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയശേഷം പ്രതികള്‍ ചേര്‍ന്നു പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയയാക്കി.

NO COMMENTS

LEAVE A REPLY