പ്രവാസി തണൽ പദ്ധതി: ധനസഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

10

കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. എട്ടു പേർക്കാണ് സഹായം നൽകിയത്.

ആര്യ മോഹൻ, അർച്ചന മധുസൂദനൻ, റസിയ പി, സുമി, സുനിത, അനിൽ, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവർക്കാണ് ഒരു ലക്ഷം രൂപ വീതം സഹായധനം നൽകിയത്. അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായം വിതരണം ചെയ്യും. നോർക്ക മുഖേന തിരഞ്ഞെടുത്തവർക്ക് അഞ്ച് കോടി രൂപയുടെ സഹായമാണ് നൽകുക.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ആർ.പി. ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക പ്രിൻസിപ്പിൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മനേജർ അജിത്ത് കോളശ്ശേരി, ആർ.പി. ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS