പാലാരിവട്ടം പാലം അഴിമതി – മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ.

42

കൊച്ചി : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലെത്തി യാണ് വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവ യിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി യിരുന്നു. എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വീട്ടുകാർ അറിയിച്ചു.

ഇതിനു പിന്നാലെ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തു കയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത്.

അതേസമയം വിജിലൻസിന്റെ അറസ്റ്റ് നീക്കം അറിഞ്ഞാണ് ഇന്നലെ ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയതെന്ന അഭ്യൂഹം പുറത്തെത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലൻസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

NO COMMENTS