തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന്

112

കാസറഗോഡ് : ജില്ലയിലെ തദ്ദേശസ്വയംഭരണ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11 (മാലോം-ജനറല്‍) കാസര്‍ഗോഡ് നഗരസഭയിലെ വാര്‍ഡ് 21 (ഹൊണ്ണമൂല- ജനറല്‍), വാര്‍ഡ് 22 (തെരുവത്ത്, പട്ടിക ജാതി സംവരണം) എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 28, പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 29, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 2, വോട്ടെടുപ്പ് ഡിസംബര്‍ 17ന് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഡിസംബര്‍ 21

NO COMMENTS