ഇന്ത്യാ-വിന്‍ഡീസ് ആദ്യ ട്വന്റി-20 ശനിയാഴ്ച അമേരിക്കയില്‍

210

രണ്ട് ട്വന്റി- 20ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. 75 ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
ഫ്ലോറി‍ഡ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്ബരയ്ക്ക് നാളെ അമേരിക്കയില്‍ തുടക്കമാവും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ജ്വരത്തെ കടല്‍ കടത്തിയ ബിസിസിഐ പുതിയ ചക്രവാളങ്ങള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഫ്ലോറിഡയിലാണ് ആദ്യ ട്വന്റി 20. പുതിയ വാണിജ്യ മേഖലകള്‍ കണ്ടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ അമേരിക്കയില്‍ മത്സരങ്ങള്‍ നടത്തുന്നത്.

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് സ്വന്തം ടീമിന്റെ കളികാണാന്‍ അവസരമൊരുക്കുക, അമേരിക്കയില്‍ ക്രിക്കറ്റിന് പ്രചാരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പറയുമ്ബോഴും ബിസിസിഐയുടെ പ്രധാനലക്ഷ്യം ഇവിടെ ക്രിക്കറ്റ് വിപണി തുറക്കുക എന്നതുതന്നെ. ട്വന്റി-20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാനായാണ് ഇന്ത്യ ഇറങ്ങന്നത്. രണ്ട് ട്വന്റി- 20ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. 75 ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.
ഷാര്‍ജയിലായിരുന്നു ബിസിസിഐയുടെ തുടക്കം. പിന്നെ സിംഗപ്പൂരിലും നെയ്റോബിയിലും ടോറോന്റോയിലും മലേഷ്യയിലുമെല്ലാം ക്രിക്കറ്റുമായി ബിസിസിഐ എത്തി. ഏറ്റവുമൊടുവിലായാണ് അമേരിക്കയിലെത്തുന്നത്. ബിസിസിഐക്ക് വഴിതുറന്ന് സച്ചിനും വോണും കഴിഞ്ഞവര്‍ഷം ഓള്‍ സ്റ്റാര്‍ സീരീസുമായി അമേരിക്കയിലെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY